¡Sorpréndeme!

രാഹുല്‍ ക്ഷേത്രത്തില്‍: പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ | Oneindia Malayalam

2017-11-30 93 Dailymotion

Rahul Gandhi's Somnath Temple Visit Kicks Up a Row

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി സോംനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തിയത് വിവാദമായി. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്ററില്‍ രാഹുല്‍ ഒപ്പുവെച്ചു എന്നാണ് ആരോപണം. രാഹുലിൻറെ മീഡിയ കോ ഓർഡിനേറ്റർ മനോജ് ത്യാഗിയാണ് അദ്ദേഹത്തിൻറെയും കോണ്‍ഗ്രസ് എം പി അഹമ്മദ് പട്ടേലിൻറഎയും പേര് രജിസ്റ്ററില്‍ എഴുതിയതെന്നാണ് ആരോപണം. എന്നാല്‍ മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ വേണ്ടി തൻറെ പേര് മാത്രമാണ് രജിസ്റ്ററില്‍ എഴുതിയതെന്നാണ് ത്യാഗി പ്രസ്താവനയില്‍ വ്യക്തമാക്കി. രാഹുലിൻറെയും പട്ടേലിൻറെയും പേരുകള്‍ എഴുതിച്ചേർത്തതാണെന്നാണ് അദ്ദേഹത്തിൻറെ ആരോപണം. ക്ഷേത്രം ഭാരവാഹികള്‍ ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ സോംനാഥ് ക്ഷേത്രം പുനർ നിർമിക്കുന്നതില്‍ ജവഹർലാല്‍ നെഹ്റു അസന്തുഷ്ടനായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വികസനത്തെയും ഗുജറാത്തിനെയും തന്നെയും കോണ്‍ഗ്രസ് വെറുക്കുന്നുവെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ മോദി കുറ്റപ്പെടുത്തി.